കൊച്ചി: കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. കാറിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.
19 വയസ്സുകാരിയായ മോഡലാണ് ക്രൂരതയ്ക്ക് ഇരയായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. രവിപുരത്തെ ബാറിലെത്തിയ പെണ്‍കുട്ടി മദ്യപിച്ചു കുഴഞ്ഞു വീണു. തുടര്‍ന്നു കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മോഡല്‍ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മോഡല്‍.
രാജസ്ഥാന്‍ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവതി മോഡലിന്റെ സുഹൃത്താണെന്നാണ് ലഭ്യമാകുന്ന വിവരം.
മദ്യലഹരിയിലാണ് പ്രതികള്‍ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബില്‍ പ്രതികള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post