കൊളത്തൂര്‍: നാടിനെ നടുക്കിയ മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈതാങ്ങായി അദ്വൈതാശ്രമം. വെളളപ്പൊക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ട വയനാട് കല്പറ്റ എടഗുനി കോളനിയ്ക്കാണ് സഹായം നല്‍കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയുമായി സഹകരിച്ച് കൊളത്തൂര്‍ ശ്രീ ശങ്കരാചാര്യ ട്രസ്റ്റ് കോളനിയില്‍ പതിനൊന്ന് വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ എടഗുനി പണിയ കോളനിയില്‍ ജീവിതം ദുസ്സഹമായിരുന്നു. വെള്ളപ്പൊക്കം കൂടി വന്നതോടെ ഉള്ള സൗകര്യങ്ങള്‍ കൂടി ഇല്ലാതായി. കോളനിയിലെ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് അടച്ചുറപ്പുള്ള വീട് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ വീ ഫോര്‍ വയനാട് പദ്ധതിയുമായി സഹകരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമമാണ് വീട് നിര്‍മ്മിച്ചത്.
രണ്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി. മെച്ചപ്പെട്ട വീടുകള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോളനിവാസികള്‍. വീട്ടുപകരണങ്ങളും ഇവര്‍ക്ക് ലഭ്യമാക്കിയിയിട്ടുണ്ട്. തുടര്‍ സഹായങ്ങളും നല്‍കാനും തീരുമാനമുണ്ട്.
Discussion about this post