തൃശൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടുമുറ്റത്തുനിന്നും കടത്തി കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി പരാതി. കേസിലെ പ്രതി ആരോമലിനെ പോലീസ് തേടുകയാണ്. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
യുവതിയെ കടത്തിക്കൊണ്ടു പോകാനായി കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് ഇതിനിടെ പിടികൂടി. യുവതിയെ രാവിലെ വീട്ടുമുറ്റത്തേക്ക് കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ യുവതിയെ ഇറക്കിവിട്ടു. പിന്നാലെ സമീപത്തെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവതി അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് യുവതിയെ കണ്ടെത്താന്‍ രാത്രിമുഴുവന്‍ പോലീസ് പല സംഘങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ യുവതിയെ കടത്തിക്കൊണ്ടുപോയ കാര്‍ പ്രതി വഴിമധ്യേ മാറി. ഇതാണ് അന്വേഷണ സംഘത്തെ കുഴപ്പിച്ചത്. ഈ കാര്‍ ആരോമലിന്റെ സുഹൃത്തായ ഷെറിന് ആണ് തരപ്പെടുത്തി കൊടുത്തത്. ഈ കാറിലായിരുന്നു യുവതിയെ രാത്രി മുഴുവന്‍ പാര്‍പ്പിച്ചത്. കേസില്‍ ഷെറിനും പ്രതിയാകുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post