കോഴിക്കോട് ഇരിങ്ങല്‍ സര്‍ഗാലയില്‍ പുരോഗമിക്കുന്ന അന്താരാഷ്ട്ര കരകൗശലമേളയില്‍ വിസ്മയം തീര്‍ത്ത് തല്‍സമയ നിര്‍മാണ യൂണിറ്റുകള്‍. കേരളത്തിന്റെ പരമ്പരാഗത മികവുകള്‍ അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ശ്രദ്ധേയം. അഞ്ഞൂറിലധികം കലാകാരന്‍മാരാണ് മേളയുടെ ഭാഗമായുള്ളത്. കയര്‍പിരി, ഈറ്റ ഉപയോഗിച്ചുള്ള നിര്‍മാണം, ആറന്‍മുള കണ്ണാടി, ഒറ്റത്തടി ശില്‍പങ്ങള്‍, മണ്‍പാത്രങ്ങള്‍, നാദവിസ്മയം തീര്‍ക്കുന്ന മദ്ദളം, വ്യത്യസ്ത ഇനം കെട്ടുകാഴ്ചകള്‍, കോലങ്ങള്‍ തുടങ്ങി രൂപാന്തരത്തിന്റെ വിവിധ ഘട്ടങ്ങള്‍. തത്സമയ നിര്‍മാണം കണ്ട് ഇഷ്ടപ്പെട്ടാല്‍ സാധനം നേരിട്ട് വാങ്ങാനുള്ള അവസരം. സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും കിട്ടും. വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍ഗാലയ പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായതും പാരമ്പര്യത്തിന്റെ ഈ അടയാളപ്പെടുത്തലാണ്. എല്ലാ വിഭാഗക്കാര്‍ക്കും ആസ്വദിക്കാനുള്ള വിഭവങ്ങള്‍ മേളയിലുണ്ട്. അന്താരാഷ്ട്ര മേളയുടെ പെരുമ ഇതിനകം കടല്‍കടന്നിട്ടുണ്ട്. വിദേശ സഞ്ചാരികളുള്‍പ്പെടെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ പ്രദര്‍ശനം കാണാനെത്തിയത്. മേള ഈ മാസം ഏഴിന് അവസാനിക്കും.