സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, അധ്യാപകന്‍ നിര്‍ത്തിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: സ്‌കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എരുമേലി കുവപ്പള്ളിയിലാണ് സംഭവം. മുപ്പത്തിമൂന്നുവയസ്സുകാരനായ ഷഫി യൂസഫിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ അധ്യാപകനാണ് ഷഫി.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. എരുമേലി ചരളയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് ഷഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ഷഫി.

also read: മദ്രസയില്‍ പോവുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു, ‘സൈക്കോ’ അബൂബക്കര്‍ പിടിയില്‍, കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

നാട്ടുകാരാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഷഫിയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലൂസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

also read: യുവതി പ്രവേശനം അനുവദിക്കില്ല, നിലവിലെ രീതി പിന്തുടരും: പോലീസിനുള്ള വിവാദ നിര്‍ദേശം പിന്‍വലിക്കും; ദേവസ്വം മന്ത്രി

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. കൂവപ്പള്ളി ടെക്നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്സ് ഡെമോണ്‍സ്ട്രേറ്ററാണ് ഷഫി.

Exit mobile version