തിരുവനന്തപുരം: ജര്‍മ്മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്. ലേസര്‍ ശസ്ത്രക്രിയക്കായാണ് ഉമ്മന്‍ചാണ്ടി ജര്‍മ്മനിക്ക് പോയത്. ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന് ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ബര്ളിനിയിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വ്വകലാശാല ആശുപത്രികളില്‍ ഒന്നാണിത്. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ല്‍ ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. തൊണ്ടയിലെ ലേസര്‍ ശസ്ത്രക്രിയയ്ക്കായാണ് ഉമ്മന്‍ ചാണ്ടി ജര്‍മനിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17ലേക്ക് തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ബര്ലിനിലുണ്ടായിരുന്നു.
Discussion about this post