തിരുവനന്തപുരം: നിരക്ക് കുത്തനെ കൂട്ടിത്തുടങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസ്പുതുവല്സര അവധിക്കായി നാട്ടിലേക്ക് പോകുന്ന മലയാളികളാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷമുള്ള ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ ഉയര്‍ത്തിയത്.
നിലവിലുള്ളതിന്റെ ഇരട്ടിയായാണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തിയത്. ഇതോടെ സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രക്കൊരുങ്ങിയവര്‍ നിരാശരായി. അടുത്ത വ്യാഴാഴ്ച വരെ നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ വേണ്ടത് 20000 രൂപയില്‍ താഴെയാണ്.
എന്നാല്‍ ക്രിസ്മസ്പുതുവല്സ ആഘോഷനാളുകളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ നന്നായി പണം പോകും. നിലവില്‍ 9889 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബം മൊത്തം യാത്രചെലവുകള്ക്കുമാത്രമായി നാല്പതിനായിരം രൂപയെങ്കിലും വേണ്ടിവരും.
Discussion about this post