പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേക്കു തോട് സ്വദേശി ബിനുകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനംതിട്ട എ ആര് ക്യാമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനു കുമാര്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്നു .
ഇന്ന് രാവിലെ എ ആര് ക്യാമ്പിലെ ബാരക്കിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിമൂന്ന് ലക്ഷം രൂപയും കാറും യുവതിയില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ റാന്നി പൊലീസ് ബിനുകുമാറിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു. ഇതിനിടെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post