കൊച്ചി: പുതുവര്‍ഷ പുലരി കാണാതെ വിടപറഞ്ഞ സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ അധിക്ഷേപിച്ച് കമന്റിട്ട് യുവാവ്. പുതുവര്‍ഷത്തില്‍ ചത്ത വാര്‍ത്തയാണോ ഇടുന്നതെന്നായിരുന്നു യുവാവിന്റെ കമന്റ്. മരണത്തെ പോലും അധിക്ഷേപിക്കുന്ന ആ നിഗൂഢ മനസിന് ഇപ്പോള്‍ പൊങ്കാലയാണ് നടക്കുന്നത്.
വികൃതമായ മനസില്‍ നിന്ന് മാത്രമെ ഇത്തരം വാക്കുകള്‍ പുറത്ത് വരികയുള്ളൂവെന്നും പലരും കമന്റിടുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൈമണ്‍ ബ്രിട്ടോ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവന് പൊലിയാന്‍ ഇടയാക്കിയത്. അദ്ദേഹത്തിന്റെ മരണം സംസ്ഥാനത്തെ പലരെയും ഞെട്ടിക്കുന്നതായിരുന്നു. ശരീരം തളര്‍ന്നിട്ടും മനസിന്റെ ദൃഢനിശ്ചയത്തോടെ മുന്നേറിയ നേതാവിന് നാനാ ഭാഗത്ത് നിന്നും കണ്ണീരില്‍ തീര്‍ത്ത ആദരാഞ്ജലികളാണ് എത്തുന്നത്. വിയോഗം പലരെയും വന്‍ ദുഃഖത്തിലാണ് ആഴിത്തിയത്.
ഈ സാഹചര്യത്തിലാണ് നടി മഞ്ജുവും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേര് അതില്‍ ദുഃഖം രേഖപ്പെടുത്തുകയും ഒപ്പം ആദരാഞ്ജലികള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതിനടയിലാണ് യുവാവിന്റെ വിഷം തുപ്പുന്ന വാക്കുകള്‍. സന്ദീപ് കനക്കന്‍ എന്ന ഐഡിയില്‍ നിന്നാണ് നീചമായ വാക്കുകള്‍ എത്തിയത്. പലരും ചീത്തവിളിച്ചും കുടുംബത്തെ വിളിച്ചും രോഷം തീര്‍ത്ത് പൊങ്കാലയിട്ട് രംഗത്തെത്തി. പക്ഷേ അപ്പോഴും സന്ദീപ് പറഞ്ഞത് പിന്‍വലിക്കാനോ മാപ്പ് പറയാനോ നിന്നില്ല.
‘പറഞ്ഞതില്‍ തന്നെ ഉറച്ച നില്ക്കുന്നു, നീ ഒക്കെ ഒലത്തും മരിച്ചവീട് ആയ കാരണം തെറി പറയുന്നില്ല.. തൃശ്ശൂര്‍ വോള്‍ഗ ബാറില്‍ ഉണ്ട് ഇപ്പോ വലതും പറയാന്‍ ഉണ്ടെഗില്‍ ഇങ്ങോട്ട് വരാം. നേരിട്ട് കാണാം’ എന്നായിരുന്നു അയാള്‍ പ്രതിഷേധങ്ങള്‍ക്ക് നല്കിയ മറുപടി. എന്നാലും മലയാളികള്‍ വിട്ടിട്ടില്ല. വന്‍ പ്രതിഷേധങ്ങളും പൊങ്കാലയുമാണ് ഉയരുന്നത്.
Discussion about this post