ഗാനമേളയില്‍ പാടുന്നതിനിടെ, ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യയെ കടന്നു പിടിച്ചു; കായംകുളം സ്വദേശി അറസ്റ്റില്‍

ഗാനമേളയില്‍ ഗാനമാലപിക്കുന്നതിനിടയില്‍ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തില്‍ കായംകുളം സ്വദേശി ദേവനാരായണനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

harisankar

കായംകുളം: ഗാനമേളയില്‍ പാടുന്നതിനിടെ ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം നടത്തിയ കായംകുളം സ്വദേശി അറസ്റ്റില്‍. കായംകുളത്ത് ഓഡിറ്റോറിയത്തില്‍ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവം.

ഗാനമേളയില്‍ ഗാനമാലപിക്കുന്നതിനിടയില്‍ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തില്‍ കായംകുളം സ്വദേശി ദേവനാരായണനാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിന്മേല്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

also read; സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും സമരത്തിലേക്ക്; കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം മുടങ്ങും

അതേസമയം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കായംകുളം കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് ഓടിപ്പോയ പത്തിയൂര്‍ വില്ലേജില്‍ എരുവ പടിഞ്ഞാറ് മുറിയില്‍ ആനിക്കാട്ട് വീട്ടില്‍ അബൂബക്കര്‍ മകന്‍ അബ്ബാസ് എന്നു വിളിക്കുന്ന സൈനുദ്ദീന്‍ (47) ആണ് പോലീസ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടു പോയതിന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പറഞ്ഞ അടയാളം വെച്ച് കായംകുളം പോലീസ് സ്റ്റേഷനിലെ മോഷ്ടാക്കളുടെ ഫോട്ടോകള്‍ കാണിച്ചപ്പോഴാണ് യുവതി സൈനുദീനെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏരുവ ക്ഷേത്രത്തിന് സമീപം നില്‍ക്കുന്നതായി കണ്ടു. സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വന്ന് പരാതിക്കാരിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്.

തട്ടിപ്പറിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് വശം ഹൈവേയിലേക്ക് കയറുന്ന കോണ്‍ക്രീറ്റ് സ്റ്റെപ്പിന് അടിയില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിയുമായി അവിടെയെത്തി മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയായിരുന്നു.

Exit mobile version