തൃശ്ശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും. ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണിതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ സീനയുമായി സംസാരിച്ചിരുന്നെന്നും സിപിഎം നേതാവ് പി രാജീവ് അറിയിച്ചു.
അതേസമയം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ റീത്ത് സമര്‍പ്പിക്കരുതെന്നും ബ്രിട്ടോയുടെ ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. അദ്ദേഹത്തിന്റെ ഭാര്യ സീന കൊല്‍ക്കത്തയില്‍ നിന്ന് ഇന്ന് വൈകീട്ടോടെ എത്തും.
കൊച്ചിയിലെ വസതിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും.
Discussion about this post