കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ കേരളാ ഹൈക്കോടതിയിൽ ഹർജി നൽകി നടി സണ്ണി ലിയോൺ. കേസ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് താരത്തിനെതിരെ പരാതി നൽകിയത്.
ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി
2018-19 കാലത്ത് തട്ടിപ്പ് നടത്തിയെന്നാണ് സൂപ്പർ താരത്തിനെതിരെയുള്ള കേസ്. എന്നാൽ ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണും തന്റെ ഹർജിയിൽ ആരോപിക്കുന്നു. 2018 മേയ് 11-നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിന് 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും ഹർജിയിൽ പറയുന്നു. 15 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.
പിന്നീട് ഷോ 2018 ഏപ്രിൽ 27-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയത്ത് ഷോയുടെ ബഹ്റൈനിലെയും തിരുവനന്തപുരത്തെയും കോ-ഓർഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് എത്തി. പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീടു പല തവണ ഈ പരിപാടി നീണ്ടു പോയി.
ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയ്യാറായി. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനെ തുടർന്നാണ് ഷോ നടത്താതിരുന്നതെന്നും സണ്ണി ലിയോൺ ഹർജിയിൽ പറയുന്നു.
Discussion about this post