വൈക്കം: യാത്ര പുറപ്പെടും മുമ്പ് വൈക്കം സബ് ആർ.ടി. ഓഫീസിൽ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമ ലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതർ സർട്ടിഫിക്കറ്റും നൽകിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കേരളത്തിന്റെ അതിർത്തി കടന്ന നിമിഷം നിയമ ലംഘനം നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. മൈസൂരിലേയ്ക്കായിരുന്നു യാത്ര.
സംസ്ഥാന അതിർത്തി കടന്നയുടൻ ലേസർ ലൈറ്റുകളും കളർ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിക്കുകയായിരുന്നു. ഇവയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട വൈക്കം ജോയിന്റ് ആർ.ടി.ഒ. പി.ജി. കിഷോർ ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയിൽ തടഞ്ഞു നിർത്തി പരിശോധിക്കുകയും ചെയ്തു.
പിന്നാലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശയും നൽകിയിട്ടുണ്ട്. പരിശോധനയിൽ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Discussion about this post