തൃശ്ശൂര്‍: പിറന്നാള്‍ സമ്മാനമായി കൊച്ചുമകന് കുതിരയെ സമ്മാനിച്ച മുത്തച്ഛനും കുടുംബവും പുലിവാല് പിടിച്ചു. മാറ്റി കെട്ടുന്നതിനിടെ കെട്ടഴിഞ്ഞ് പാഞ്ഞ കുതിര കിണറ്റില്‍ വീണു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് കുതിരയെ രക്ഷിച്ചത്.
സാരമായ പരിക്കൊന്നുമില്ലാതെ കുതിരയെ രക്ഷിച്ചെടുത്തത്തിന്റെ സന്തോഷത്തിലാ
ണ് ഇപ്പോള്‍ തൃശൂരിലെ ഈ നാലുവയസുകാരന്. തൃശൂര്‍ പുത്തൂരിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് കൊച്ചുമകന്റെ നാലാം പിറന്നാളിന് മുത്തച്ഛന് നല്കിയ സമ്മാനമായ കുതിര കിണറ്റില്‍ വീണത്. വീട്ടുവളപ്പില്‍ മാറ്റിക്കെട്ടുന്നതിനിടെ കയറഴിഞ്ഞതാണ് അപകടത്തിന് കാരണമായത്.
കുതിര നേരെ ചെന്നു കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ക്ക് സാധിക്കാതെ വന്നതോടെ ഫയര്‍ഫോഴ്സിനെ ആശ്രയിക്കുകയായിരുന്നു. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് കുതിരയെ കരയ്ക്കു കയറ്റി.
അതേസമയം, പരുക്കേല്‍ക്കാതെ കുതിരയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കുടുംബാംഗങ്ങള്‍. കുതിരയെ മാറ്റിക്കെട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഫയര്‍ഫോഴ്സ് അംഗങ്ങള്‍.
Discussion about this post