കോഴിക്കോട്: പന്തയം വച്ച യുവാവിനെ കാണാന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട് സംവിധായകന് ഒമര്‍ ലുലു. ‘എവിടെ അഞ്ചുലക്ഷം?’ എന്ന് ചോദിച്ചവരോട് ഒമര്‍ പറയുന്നു, ‘ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാന്‍..’ എന്ന് ഫേസ്ബുക്കില്‍ കുറിച്ച ശേഷമാണ് ഒമര്‍ പന്തയം വച്ച യുവാവിനെ കാണാന്‍ പുറപ്പെട്ടിരിക്കുന്നത്.
പന്തയം വച്ച യുവാവിനെ കാണാന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. അവിടെ ചെന്നിട്ടാകാം ബാക്കി എന്നാണ് ഒമര്‍ പറയുന്നത്. അഞ്ചുലക്ഷം തന്നെ കൊടുക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കൂവെന്ന് അദ്ദേഹം പറയുന്നു. അവന് സീരിയസ്സ് ആണെങ്കില്‍ ഞാനും അങ്ങനെ തന്നെയെന്ന് ഒമര്‍ പറയുന്നു.
പാകിസ്താന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെയാണ് അഞ്ചുലക്ഷവും ചോദിച്ച് ഒമറിന്റെ പേജില്‍ കമന്റുകള്‍ നിറയാന്‍ തുടങ്ങിയത്.
‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമര്‍ ലുലുവും എത്തിയിരുന്നു. ഇതോടെയാണ് കാശ് എപ്പോള്‍ തരും എന്ന ചോദ്യങ്ങള്‍ വന്നുതുടങ്ങിയത്.
Discussion about this post