കോടാലി: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്ന കട അടപ്പിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍. കോടാലിയിലെ മാംസ വില്‍പ്പന ശാലയാണ് വൃത്തിഹീനമായ മാംസം വിറ്റതിന് അടപ്പിച്ചത്.
രാത്രിയില്‍ കശാപ്പ് ചെയ്ത് കൊണ്ടുവരുന്ന മാംസം കടയില്‍ തൂക്കിയിട്ട ശേഷം വില്‍പ്പനക്കാര്‍ സ്ഥലം വിടും. രാവിലെയെത്തിയാണ് വില്‍പ്പന. രാത്രി മുഴുവനും തെരുവുനായ്ക്കളെത്തി മാംസം കടിച്ച് വലിച്ച് ഭക്ഷിക്കും. ഇതിന് ശേഷമാണ് വില്‍പ്പന.
also read: ശസ്ത്രക്രിയ വിജയകരം, ഉഷാറായി ഉമ്മൻ ചാണ്ടി; കേരളത്തിലേയ്ക്ക് 17ന് മടക്കം
തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി മാംസം കടിച്ചു തിന്നുന്ന ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും ചേര്‍ന്ന് കട അടപ്പിച്ചു.
വില്ക്കാന് വച്ചിരുന്ന മാംസം പിടികൂടി കുഴിച്ചുമൂടി. കോടാലിയില്‍ ബീഫ് വില്‍ക്കുന്ന മൂന്ന് കടകളാണുള്ളത്. വില്‍ക്കുന്നതും കശാപ്പ് നടത്തുന്നതുമായ സ്ഥലം വൃത്തിഹീനമാണ്. അധികൃതരുടെ കണ്മുന്നിലാണ് ഇതെല്ലാം നടക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
Discussion about this post