കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓടായിക്കല്‍ കണക്കന്‍കടവില്‍ പരശുരാംകുന്ന് ആസ്യ ധൈര്യശാലിയായിരുന്നുവെന്ന് നാട്ടുകാര്‍. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചായിരുന്നു ആസ്യയുടെ ജീവിതം. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ തനിച്ച് താമസിക്കാനായിരുന്നു ആസ്യയുടെ തീരുമാനം.
അടുത്തെങ്ങും വീടില്ലാത്ത 2 ഏക്കര്‍ കൃഷിയിടത്തിലെ വീട്ടില്‍ ഒറ്റയ്ക്കാണ് ആസ്യ താമസിച്ചത്. വീടിന്റെ ചുറ്റും വിസ്തൃതമായ തോട്ടങ്ങളാണ്. 500 മീറ്റര്‍ മാറി വനവും. കണക്കന്‍ കടവ് റോഡ് സഞ്ചാരയോഗ്യമല്ല. യാത്രയ്ക്ക് ഹൈ ഗീയര്‍ ജീപ്പ് വേണം.
ഇങ്ങനെയുള്ള സ്ഥലത്താണ് ആസ്യ താമസിച്ചത്. ആസ്യയുടെ ഭര്‍ത്താവ് ഷൗക്കത്ത് 8 വര്‍ഷം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷം ഒറ്റയ്ക്കാണ് ആസ്യ താമസിക്കുന്നത്. മക്കളും ബന്ധുക്കളും ആസ്യയെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ആസ്യപോയില്ല.
മൃഗങ്ങളോടൊക്കെ നല്ല സ്‌നേഹത്തോടെയായിരുന്നു ആസ്യയെന്നും അവറ്റകള്‍ ഒരിക്കലും തന്നെ ഉപദ്രപിക്കുന്നില്ലെന്നാണ് ആസ്യ വിശ്വസിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. 11ന് രാത്രി 9ന് മുന്‍പ് ദാരുണ സംഭവം നടന്നത്. വീടിന്റെ അടുത്ത് 50 മീറ്റര്‍ മാറിയാണ് മൃതദേഹം കിടന്നിരുന്നത്.
കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരെല്ലാം ഞെട്ടലില്‍ ആയിരുന്നു. പുറത്തിറങ്ങാന്‍ തന്നെ പേടിയാണെന്ന് നാട്ടുകാര്‍ പറയുന്നു.