കോഴിക്കോട്: ഫിഫ ലോകകപ്പിനെ വരവേറ്റ് കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍ ആരാധകര്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ല കളക്ടറുടെ നിര്‍ദേശം. കൊടുവള്ളി നഗരസഭയോടാണ് കളക്ടര്‍ നിര്‍ദേശിച്ചത്.
ലഭിച്ച പരാതിയില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് അയക്കണമെന്നുമാണ് നിര്‍ദേശം. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നിര്‍ദേശം.
അനധികൃതമായി പുഴ കൈയേറുകയും നിര്‍മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്‌തെന്നും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.
പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം ലോക ശ്രദ്ധ നേടുകയും അന്തര്‍ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പോലും ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. ട്വിറ്റര്‍ വഴിയാണ് ‘ഫിഫ ലോകകപ്പ് ജ്വരത്തില്‍ കേരളം’ എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.
അതേസമയം, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച് സ്ഥാപിച്ച കട്ടൗട്ടുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓണ്‍ലൈനില്‍ പരാതി നല്‍കിയിരുന്നു.
also read- വിവാഹാഘോഷത്തിനിടെ കേക്ക് വാരിയെടുത്തു മുഖത്ത്‌തേച്ചു, കലികേറി അതിഥിയുടെ മുഖത്തിടിച്ച് വരന്‍, വൈറല്‍ വിഡിയോ
ഇതോടെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫാന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ പിടിഎ റഹീം എംഎല്‍എ അടക്കം രംഗത്തുവന്നു