തിരൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ താഴേക്ക് വീണ പെണ്‍കുട്ടിക്ക് തുണയായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്. ഓടിതുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി അപകടത്തില്‍പെട്ടത്. പ്ലാറ്റ്ഫോമിലേക്ക് വീണ പെണ്‍കുട്ടിയെ അവസരോചിതമായി ഇടപെട്ട് ആര്‍പിഎഫ് ഓഫീസര്‍ രക്ഷിക്കുകയായിരുന്നു. െട്രയിനിനിടയില്പ്പെടാതെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന പിതാവ് ആദ്യം തന്നെ ട്രെയിനില്‍ കയറിയിരുന്നു. വണ്ടി ഓടിതുടങ്ങിയതോടെ കുട്ടി ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം തെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണു. ഉടന്‍ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന് സതീഷ് പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി പിടിച്ചു മാറ്റുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് സതീഷിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ പെടാതെ രക്ഷപെടുത്തിയ പെണ്‍കുട്ടിയെ രക്ഷപെടുത്തിയ സതീഷ് അവസരോചിതമായി ഇടപെടല്‍ നടത്തിയെന്നും തുടങ്ങിയ നിരവധി അഭിപ്രായങ്ങളാണ് എത്തുന്നത്.
ഇത്തരം അവസരങ്ങളില്‍ വിവേകത്തോടെ ശാന്തമായി സുരക്ഷ കൂടി കണക്കിലെടുത്തെ കാര്യങ്ങള്‍ ചെയ്യാവൂ എന്നും യാതൊരു കാരണവശാലും നീങ്ങി തുടങ്ങിയ വണ്ടിയില്‍ ഓടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. അശ്രദ്ധയാണ് പല അപകടങ്ങള്‍ക്കും വഴി വയ്ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.