കോട്ടയം: വിവാഹത്തലേന്ന് താലി പൂജിക്കാന്‍ ക്ഷേത്രത്തിലേക്കു പോകും വഴി ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിലായ പ്രതിശ്രുത വരന് രക്ഷകനായി മന്ത്രി വിഎന്‍ വാസവന്‍. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പേരൂര്‍ അരവിന്ദത്തില്‍ ആദര്‍ശിനാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ ബൈപാസ് റോഡിനു സമീപമായിരുന്നു അപകടം. വളവോടു കൂടിയ ഈ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു റോഡിലേക്കു തെറിച്ചു വീണ ആദര്‍ശിന്റെ തലയ്ക്കു പരുക്കേറ്റു.
Read Also:ഇംഗ്ലണ്ട് കിരീടം ചൂടി, ‘എവിടെ അഞ്ചുലക്ഷം’: ഒമര്‍ ലുലുവിന്റെ പേജില്‍ കമന്റ്പൂരം
ഈ സമയം ഇതുവഴിയെത്തിയ മന്ത്രി വിഎന്‍ വാസവന്‍ തന്റെ പൈലറ്റ് വാഹനത്തില്‍ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ആദര്‍ശിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. അപകടത്തെത്തുടര്‍ന്നു വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.