പാക്കിസ്ഥാന്‍: പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേജില്‍ കമന്റുകളുടെ പ്രവാഹം. അഞ്ചുലക്ഷവും ചോദിച്ച് കമന്റ് നിറയുകയാണ് ഒമര്‍ ലുലുവിന്റെ പേജില്‍.
‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്,’ എന്നായിരുന്നു രാവിലെ ഒരാളുടെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് സംവിധായകനും എത്തിയതോടെയാണ് ട്രോളുകളും എത്തിയത്.
കിരീടം ഇംഗ്ലണ്ട് ചൂടിയതോടെയാണ് കാശ് എപ്പോള്‍ തരും എന്ന ചോദ്യങ്ങള്‍ നിറയുന്നത്. ബെന്‍ സ്റ്റോക്‌സ് അര്‍ധ സെഞ്ചറിയുമായി പൊരുതിയപ്പോള്‍ ആറു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് വിജയ റണ്‍സ് കുറിച്ചത്. ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടമാണിത്. 2010ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ഏഴു വിക്കറ്റിനു തോല്‍പിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
Read Also: ‘മുഖ്യമന്ത്രിയായാല്‍ കാറും പെട്രോളും ഡ്രൈവറും സ്വന്തം ചെലവിലാകും’: സാബു എം ജേക്കബ്
ഫൈനലില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി പ്രതിരോധത്തിലാക്കിയ പാക്ക് ബോളര്‍ക്ക് ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ടാണ് ഇംഗ്ലണ്ട് മറുപടിയൊരുക്കിയത്. 49 പന്തുകള്‍ നേരിട്ട സ്റ്റോക്‌സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്ലര്‍ (17 പന്തില്‍ 26), ഹാരി ബ്രൂക്ക് (23 പന്തില്‍ 20), മൊയീന്‍ അലി (12 പന്തില്‍ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലില്‍ തിളങ്ങി. പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137, ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 138 (19).
Discussion about this post