കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പുതിയങ്ങാടിയില്‍ വിദ്യാര്‍ത്ഥി നിലത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്. ഇടിമിന്നലേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം.
കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അതേസമയം, ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഈ സമയത്ത് സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോവുകയായിരുന്നു.
ഇതിനിടെയാണ് ഇടിമിന്നലേറ്റതെന്നാണ് സംശയം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.