കോഴിക്കോട്: നാദാപുരത്ത് പൈപ്പിനുള്ളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയുടെ ജീവന്‍ രക്ഷിച്ച് യുവാവ്. നാദാപുരം മണിയറ ഫര്‍ണിച്ചറിലെ ജീവനക്കാരനായ തൊട്ടില്‍പ്പാലം പൈക്കളങ്ങാടി സ്വദേശിയായ ആഷിഫാണ് ദൈവത്തിന്റെ കരങ്ങളായി പൂച്ചക്കുട്ടിയ രക്ഷിച്ചത്.
പൈപ്പിനുള്ളില്‍ നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ട ആഷിഫിന് തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കടയില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ ഇറക്കാന്‍ വെള്ളൂര്‍ കോടഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു. ഫര്‍ണിച്ചര്‍ സാധനങ്ങള്‍ ഇറക്കി കൈ കഴുകുന്നതിനിടെയാണ് പൂച്ചക്കുട്ടിയുടെ കരച്ചില്‍ കേട്ടത്.
ഉടന്‍ തന്നെ കരച്ചില്‍ കേള്‍ക്കുന്ന ഭാഗം ശ്രദ്ധിച്ചപ്പോഴാണ് ടെറസില്‍ നിന്ന് വെളളം താഴേക്ക് ഒഴുക്കാനായി സ്ഥാപിച്ച നാലിഞ്ച് പൈപ്പിനുള്ളില്‍ നിന്നാണന്ന് മനസിലായത്. പിന്നീട് പൂച്ചക്കുട്ടിയെ ഉപേക്ഷിച്ച് തിരിച്ച് കടയിലേക്ക് മടങ്ങാന്‍ മനസ് വരാതെയായി.
ഉടന്‍ തന്നെ വീട്ടുകാരും ചേര്‍ന്ന് അയല്‍ വീട്ടില്‍ നിന്ന് പ്ലാസ്റ്റിക് കയര്‍ എത്തിച്ച് മണിക്കൂറോളം എടുത്ത് പൂച്ചക്കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിയ പൂച്ചക്കുട്ടി രക്ഷപ്പെട്ട വെപ്രാളത്തില്‍ ഓടുന്നതിനിടെ വീണ്ടും മറ്റൊരു പൈപ്പിനുള്ളില്‍ വീണ്ടും വീണെങ്കിലും അവിടെ നിന്നും ആഷിഫും, കൊല്‍ക്കത്ത സ്വദേശിയായ മറ്റൊരു സുഹൃത്തും കൂടി പൂച്ചയെ വീണ്ടും രക്ഷപ്പെടുത്തി.
Discussion about this post