സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി, റേഡിയോളജിസ്റ്റ് അറസ്റ്റില്‍, ഫോണില്‍ കണ്ടെത്തിയത് മറ്റ് എട്ട് യുവതികളുടെ വീഡിയോകള്‍

അടൂര്‍: പത്തനംതിട്ടയില്‍ എംആര്‍ഐ സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോളജിസ്റ്റ് അറസ്റ്റില്‍. കടയ്ക്കല്‍ മടത്തറ നിധീഷ് ഭവനില്‍ അന്‍ജിത്താണ് അറസ്റ്റിലായത്. ഏഴംകുളം സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്.

അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം അടുത്തിടെ ആരംഭിച്ച ദേവീ സ്‌കാനിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഒളിക്യാമറ കണ്ടെത്തിയത്. മുറിയിലെ അലമാരയില്‍ മൊബൈല്‍ ഫോണ്‍ തുണിയില്‍ പൊതിഞ്ഞ് കാമറ മാത്രം വെളിയില്‍ കാണത്തക്കവിധം ഒളിപ്പിച്ചുവച്ചായിരുന്നു ദൃശ്യം പകര്‍ത്തല്‍.

also read: സ്‌ക്കൂളില്‍ ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരിക്കെ 11 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു, വായില്‍നിന്ന് നുരയുംപതയും

സംശയം തോന്നിയ യുവതി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. യുവതി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ബഹളം വച്ചു. അതിനിടെ ഓടിയെത്തിയ അന്‍ജിത്ത് ഫോണ്‍ വാങ്ങാനായി ഇവരുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു.

also read: ‘സഖാവെ വയറ് സ്വൽപ്പം കുറയ്ക്കണം’ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

ശബ്ദം കേട്ട് അപ്പോഴേക്കും മറ്റുള്ളവരുമെത്തി. വിവരം പുറത്തറിയാതിരിക്കാന്‍ ലാബ് അധികൃതര്‍ ശ്രമിച്ചെങ്കിലും യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ ഇത്തരത്തില്‍ ചിത്രീകരിച്ച എട്ട് വീഡിയോകള്‍ കണ്ടെത്തി.

അതേസമയം, വേറെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തോ എന്നറിയാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡിവൈ. എസ്. പി ആര്‍. ബിനു പറഞ്ഞു. അന്‍ജിത്തിനെ റിമാന്‍ഡ്‌ചെയ്തു.

Exit mobile version