കറുകച്ചാല്‍: ഗൂഗിള്‍ മാപ്പ് നോക്കി എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി എത്തിയത് കാനത്ത്. വൈദ്യുതലൈനില്‍ ഉടക്കിയ വാഹനം റോഡില്‍ കുടുങ്ങി.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് കോട്ടയം വഴിയാണ് ലോറി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. പതിനാലാം മൈലിലെത്തിയപ്പോള്‍ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. ഇവിടെ നിന്ന് ഗൂഗിള്‍മാപ്പ് നോക്കിയപ്പോള്‍ കാനം-ഇളപ്പുങ്കല്‍ വഴി ദേശീയ പാതയിലെത്താനുള്ള വഴിയാണ് കണ്ടത്.
Read Also: ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്
ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെനിന്ന് തിരിയുമ്പോള്‍ ചന്തക്കവലയിലെ വൈദ്യുതലൈനില്‍ ലോറിയുടെ മുകള്‍ഭാഗം ഉടക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവറും സഹായിയും ലോറിയില്‍ നിന്ന് പുറത്തുചാടി. ഇതോടെ ലോറി റോഡിന്റെ നടുക്കുനിന്ന് മാറ്റാന്‍ പറ്റാതെയായി. ഗതാഗതവും ഭാഗികമായി മുടങ്ങി.
നാട്ടുകാര്‍ കെഎസ്ഇബിയില്‍ വിവരമറിയിച്ചു. ഇതോടെ വൈദ്യുതി ബന്ധവും വിഛേദിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഒന്‍പതരയോടെ വൈദ്യുതി ലൈന്‍ കയറുകെട്ടി ഉയര്‍ത്തിയ ശേഷമാണ് ലോറി റോഡില്‍ നിന്ന് മാറ്റിയത്.
Discussion about this post