അമ്പലവയല്‍: പോക്‌സോ കേസ് ഇരയായ 17കാരിയായ പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍. അമ്പലവയല്‍ എഎസ്ഐ ബാബു ടിജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്ക് എതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് വനിതാ പോലീസുകാരുടെ സാന്നിധ്യത്തില്‍ ദുരനുഭവം ഉണ്ടായത്.
തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവം വിവാദമായതോടെ എഎസ്‌ഐ ബാബു ടിജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും എസ്‌ഐ സോബിനെയും വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് എതിരെയും വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
also read- അടൂരില്‍ സ്‌കാനിങ് സെന്ററിലെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ പിടിയില്‍; കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ
കേസില്‍ തെളിവെടുപ്പിന് വേണ്ടി പോലീസിന്റെ സാന്നിധ്യത്തില്‍ 17കാരിയെ മൈസൂരിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.
മോശമായി പെരുമാറിയെന്ന് കാണിച്ച് പോലീസുകാര്‍ക്ക് എതിരെ പെണ്‍കുട്ടി വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി സിഡബ്ല്യുസി ജില്ലാ പോലീസ് മേധാവിക്കു കൈമാറിയതോടെയാണ് നടപടി ഉണ്ടായത്.