പത്തനംതിട്ട: സ്വകാര്യ സ്‌കാനിങ് സെന്ററിലെത്തിയ യുവതി സ്‌കാനിങിനായി വസ്ത്രം മാറുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപത്തുള്ള സ്‌കാനിങ് സെന്ററിലാണ് സംഭവം. ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രഫര്‍ ആണ് പിടിയിലായിരിക്കുന്നത്.
കൊല്ലം കടയ്ക്കല്‍ ചിതറ മടത്തറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്. സ്‌കാനിങ് സെന്ററില്‍ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ ഇയാള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് പരാതി.
അതേസമയം, ഇക്കാര്യത്തില്‍ സംശയം തോന്നിയ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസാണ് അന്‍ജിതിനെ പിടികൂടിയത്. പോലീസ് അന്വേഷണത്തില്‍ അന്‍ജിത്ത് ഫോണില്‍ ദൃശ്യം പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പ്രതിഷേധിച്ച് യുവജന സംഘടനകള്‍ രംഗത്തെത്തി. പ്രതി ജോലി ചെയ്യുന്ന അടൂരിലെ സ്‌കാനിങ് സെന്ററിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിലേക്ക് കരി ഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.
Discussion about this post