സോഷ്യല്‍മീഡിയ വഴി പരിചയം, വിവാഹ വാഗ്ദാനം നല്‍കി വിളിച്ചിറക്കിക്കൊണ്ടുപോയി 18കാരിയെ പീഡിപ്പിച്ചു, 43കാരന്‍ പിടിയില്‍

പത്തനംതിട്ട: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസ്സപ്പന്റെ മകന്‍ സന്തോഷ് പി ഡി (43) ആണ് പിടിയിലായത്.

കോയിപ്രം പൊലീസാണ് ഇയാളെ പിടികൂടിയത്. ഈ മാസം ഏഴിനായിരുന്നു സംഭവം. രാവിലെ പഠിക്കാനായി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

also read: ടോയ് പിയാനോയില്‍ വിസ്മയിപ്പിച്ച് ഇഷാന്റെ മാന്ത്രിക സംഗീതം: കൈനിറയെ സമ്മാനങ്ങളും നല്‍കി അഭിനന്ദിച്ച് കലക്ടര്‍ ഹരിത വി കുമാര്‍

തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും മറ്റും നടത്തിയ അന്വേഷണത്തില്‍ യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചു. ഇതിന് പിന്നാലെ ഇരുവരെയും കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. തന്നെ സന്തോഷ് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

Also Read: സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്!, ഇത് യൂപിയല്ല,കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും, രൂക്ഷവിമര്‍ശനവുമായി സന്ദീപാനന്ദ ഗിരി

സോഷ്യല്‍മീഡിയയിലൂടെയാണ് പ്രതിയുമായി പരിചയത്തിലായതെന്നും കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ച്, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്ത ശേഷം യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ മുഖാന്തിരം ലഭ്യമാക്കി.

പ്രതിയുടെ കൂടെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ കയ്യിലുള്ള ഫോട്ടോ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറ#്ഞു.

Exit mobile version