ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് നിരവധി തവണ, 20കാരന്‍ അറസ്റ്റില്‍

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇരുപതുകാരനായ ഉടുമ്പന്‍ചോല ചോറ്റുപാറയില്‍ ഹരികൃഷ്ണനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഇയാള്‍ ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് പലതവണ പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയ ആക്കിയെന്നാണ് പരാതി.

also read: ‘ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ വിട്ടുകൊള്ളാം’: വിവാഹ വേദിയില്‍ വ്യത്യസ്ത മുദ്രപത്രം ഒപ്പിട്ട് വധു

സമൂഹമാധ്യമങ്ങളിലും മറ്റും പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

also read: ജിമ്മില്‍ വ്യായാമം ചെയ്യവെ കുഴഞ്ഞുവീണു, പ്രമുഖ നടന് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ മാറാതെ സിനിമാലോകം

കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ ജയകുമാര്‍, എസ്ഐമാരായ സുജാതന്‍പിള്ള, രാജേന്ദ്രന്‍പിള്ള, എഎസ്ഐ വേണുഗോപാല്‍, സിപിഒ മാരായ രജീഷ്, ബഷീര്‍ഖാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version