ലണ്ടന്‍: പുതുവര്‍ഷ ദിനത്തില്‍ ഉയരുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ ലണ്ടനും. ചരിത്രത്തിലേയ്ക്കുള്ള കുതിപ്പിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ ലണ്ടനില്‍ മനുഷ്യ ചങ്ങലയാണ് തീര്‍ക്കുന്നത്.
ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിന് പുല്ല് വില പോലും കല്‍പ്പിക്കാതെ നൂറിലേറെ പ്രവര്‍ത്തകര്‍ ചങ്ങലയുടെ ഭാഗമായി.
ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടന സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്, ക്രാന്തി, ചേതന, അസോസിയേഷന് ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്, അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരും അണിചേര്‍ന്നു.
Discussion about this post