തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് താന്‍ ആണെന്ന വിമര്‍ശനത്തിന് ഇപ്പോള്‍ വിരാമം ആയെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ആശ്രമം കത്തിച്ച കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് അക്രമികളില്‍ ഒരാളായ പ്രകാശിന്റെ സഹോദരന്‍ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രകാശ് ഒരിക്കല്‍ ആശ്രമം അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരാള്‍ അല്ല കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന് സംരക്ഷണം ഒരുക്കണമെന്നും പ്രകാശിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രകാശ് ഒരിക്കല്‍ ആശ്രമം അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരാള്‍ അല്ല കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന് സംരക്ഷണം ഒരുക്കണമെന്നും പ്രകാശിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
Read Also: അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: ലാലു പ്രസാദ് യാദവിന് മകള്‍ വൃക്ക നല്‍കും
ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പ്രതികരിച്ചു.