മദ്യപിച്ച് ലക്കുകെട്ട് പേരക്കുട്ടികളെ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞുങ്ങളെ രക്ഷിക്കാൻ മകനെ വാക്കത്തി കൊണ്ട് വെട്ടി പിതാവ്, ചികിത്സയിലിരിക്കെ മരണം

ഇടുക്കി: മദ്യപിച്ച് ലക്കുകെട്ട് പേരക്കുട്ടികളെ ക്രൂരമായി മർദ്ദിച്ച മകനെ പിതാവ് വെട്ടിക്കൊന്നു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനീഷ് ആണ് മരിച്ചത്. 38വയസായിരുന്നു. മദ്യലഹരിയിൽ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മർദിച്ചു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോൾ ജെനീഷിന്റെ കൈയ്യിലാണ് വെട്ടേറ്റത്.

1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍

പരിക്കേറ്റ യുവാവിനെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് ജെനീഷ് മദ്യലഹരിയിൽ അക്രമാസക്തനായി വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ജെനീഷിന്റെ പിതാവ് തമ്പിയെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പൻചോല എസ്‌ഐ അബ്ദുൽ കനി അറിയിച്ചു. മദ്യപിച്ച് വീട്ടിലെത്തുന്ന ജെനീഷ്, മക്കളെയും കുടുംബാംഗങ്ങളെയും സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തി. ജെനീഷിന്റെ ഭാര്യ വിദേശത്ത് നഴ്സാണ്.

Exit mobile version