സ്‌കൂള്‍ വിട്ട് വരുന്നതിനിടെ സൈക്കിള്‍ അപകടം, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ഇരിങ്ങാനൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് ആണ് മരിച്ചത്.

death| bignewslive

പതിനഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വന്ന അഭിഷേക് കളിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

also read: പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ..! സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; നാലര വര്‍ഷത്തിന് ശേഷം നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഭിഷേക് സൈക്കിളില്‍ നിന്നും തെറിച്ച് വീണു.

also read: കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേയ്ക്ക് പോകവെ അപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ അഭിഷേക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കല്‍പകഞ്ചേരി ജിവി എച്ച് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
death| bignewslive

Exit mobile version