തിരുവനന്തപുരം: ബേസില്‍ ജോസഫ്- ദര്‍ശന കേന്ദ്രകഥാപാത്രങ്ങളായ പുതിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയെ അഭിനന്ദിച്ച് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍.
സിനിമയില്‍ ആദ്യാവസാനം നന്നായി അഭിനയിച്ച ദര്‍ശനയേപ്പറ്റിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരുടെ കഥാപാത്രം കാണിച്ച ധീരതയേപ്പറ്റിയും ഒന്നും എഴുതിയില്ല എന്നാണ് ഹരീഷിന്റെ വിമര്‍ശനം.
‘ആദ്യാവസാനം നന്നായി അഭിനയിച്ച ദര്‍ശന എന്ന നടിയെ പറ്റി, അവരുടെ അഭിനയത്തെപറ്റി പോസിറ്റീവ് ആയ ഒരു വരി പോലുമില്ല. സ്വന്തം കാലില്‍ നില്‍ക്കാനും ആണിന്റെ തുണയില്ലാതെ ജീവിക്കാനും അവര്‍ കാണിച്ച ധീരതയെപറ്റി.. ടീച്ചര്‍ ഈ വിഷയത്തെക്കുറിച്ച് ഇനിയും എഴുതണം,’ ഹരീഷ് എഴുതിയത്.
ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി
ബേസിലിന് അഭിനന്ദനം എന്ന് എഴുതിക്കൊണ്ടാണ് കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയായി കമന്റായിട്ടാണ് ഹരീഷിന്റെ വിമര്‍ശനവും. ബേസില്‍ ജോസഫ് കമന്റില്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഒന്നാകെ പരക്കെ കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നായിക ടൈറ്റില്‍ റോളില്‍ വളരെ മനോഹരമായി അഭിനയിച്ച് കൈയ്യടി നേടിയാലും ശൈലജ ടീച്ചറിന് പോലും ആ പൊതുബോധ യുക്തിയില്‍ നിന്നും മോചനമില്ല എന്നാണ് നടിയും ആക്ടിവിസ്റ്റുമായ ലാലി പി എം ഇതേക്കുറിച്ച് എഴുതിയത്.
‘സിനിമ സംവിധായകന്റെതാണെന്നൊക്കെ നമുക്ക് വെറുതെ പറയാം എന്നേയുള്ളൂ. മലയാള സിനിമ എല്ലാകാലവും നായകന്മാരുടെതാണ്. നായിക ടൈറ്റില്‍ റോളില്‍ വളരെ മനോഹരമായി അഭിനയിച്ച് കയ്യടി നേടിയാലും ശരി ശൈലജ ടീച്ചറിന് പോലും ആ ഒരു പൊതുബോധ യുക്തിയില്‍ നിന്നും മോചനമില്ല.’ ലാലി കുറിച്ചു.