ബംഗളൂരു; അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. കര്‍ണാടകയിലാണ് സംഭവം. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് ഹാള്‍ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചത്.
കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ ബിആര്‍ നായിഡു ആണ് ഹാള്‍ടിക്കറ്റിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി ഹാള്‍ ടിക്കറ്റിന്റെ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിച്ചിരുന്നു.
ഇതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണമെന്നും അപ്ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നും വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചു.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാള്‍ ടിക്കറ്റിന്റെ ചിത്രം ഇപ്പോഴും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post