ആര്യയ്ക്ക് ചെറുപ്രായം, ഉപദേശം നൽകേണ്ടത് പാർട്ടി! രാജിവെക്കേണ്ടതില്ല; മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കെ സുധാകരൻ

കണ്ണൂർ: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജിവെയ്‌ക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മാപ്പ് പറഞ്ഞാൽ മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പൊതുമാപ്പ് മേയർ സ്ഥാനം രാജിവെക്കുന്നതിനെക്കാൾ വലുതാണെന്നും അദ്ദേഹം പറയുന്നു. വിഷയത്തിൽ പ്രതിപക്ഷം ആര്യയുടെ രാജി ആവശ്യവുമായി പ്രതിഷേധം കനക്കുമ്പോഴാണ് കെ സുധാകരന്റെ പ്രതികരണം.

വിദ്യാർത്ഥിനിയോട് കടുത്ത പ്രണയം; വിവാഹം കഴിക്കണം, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക, മീരയിൽ നിന്ന് ആരവിലേയ്ക്കുള്ള മാറ്റം ഇങ്ങനെ

ആര്യക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ഉപദേശം നൽകേണ്ടത് സി.പി.ഐ.എമ്മാണ്. മാപ്പ് പറഞ്ഞാൽ കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന് കെ സുധാകരൻ പറയുന്നു. രാജിവെക്കണം, അല്ലെങ്കിൽ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാൾ വലുതാണ്. മാപ്പ് പറഞ്ഞാൽ കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും.

ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാൽ അക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യും. ആര്യ ചെറിയ പ്രായാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് ഉപദേശം നൽകാൻ പാർട്ടി നേതൃത്വത്തിന് സാധിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ക്രൈംബ്രാഞ്ച് ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്.

Exit mobile version