രാത്രി 9 വരെ സുഹൃത്തുക്കൾക്കൊപ്പം ചെലവിടും, ഫോൺ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തിൽ ഒപ്പ് വെച്ച് വധു

കൊടുവായൂർ: രാത്രി 9 വരെ കൂട്ടുകാർക്കൊപ്പം ചെലവിടുമ്പോൾ ഫോൺ ചെയ്ത് ശല്യം ചെയ്യില്ലെന്ന മുദ്രപത്രത്തിൽ ഒപ്പ് വെച്ച് വധു. ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂർ മലയക്കോട് വി.എസ്. ഭവനിൽ എസ്. രഘുവിന്റെ സുഹൃത്തുക്കൾക്കാണ് ഭാര്യ കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ്. അർച്ചന ഒപ്പിട്ടുനൽകിയത്.

ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിന് ബിരുദ പരീക്ഷയില്‍ മികച്ച വിജയം

മുദ്രപത്രം ഇപ്പോൾ സോഷ്യൽമീഡിയയിൽ പാറിക്കളിക്കുകയാണ്. നിമിഷ നേരംകൊണ്ടാണ് ഈ ഉടമ്പടി വൈറലായത്. ഏറെ കൗതുകം ഫോൺ ചെയ്ത് ശല്യം ചെയ്യില്ല എന്നുള്ളത് തന്നെ. പലരും ഈ മുദ്രപത്രം പങ്കുവെച്ച് സ്വന്തം ജീവിതവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിലുമാണ്. വിവാഹസമ്മാനമായിട്ടാണ് വരന്റെ സുഹൃത്തുക്കൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നിരവധി പേർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

Exit mobile version