മലപ്പുറം: ബ്രെയിൽ ലിപിയിൽ തീർത്ത പുസ്തകങ്ങളും, ഓഡിയോ ക്ലാസുകളും തുണച്ചപ്പോൾ മഅദിൻ ഏബിൾവേൾഡ് പൂർവവിദ്യാർഥികൾ നേടിയത് യു.ജി.സി. നെറ്റ് പരീക്ഷയിൽ ജെആർഎഫും നെറ്റും. അന്ധതയെ തോൽപ്പിച്ചാണ് മൂന്നുപേർ യോഗ്യത നേടിയത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയായ കെ.എൻ. മുർഷിദിനാണ് പൊളിറ്റിക്കൽ സയൻസിൽ ജെ.ആർ.എഫ്. ലഭിച്ചത്.
‘ആലിയ ഭേട്ടി’! ‘അട്ടേര്‍ലി ഡോട്ടേര്‍ലി ഡെലീഷ്യസ്’: ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ച് അമൂല്‍
കുന്നത്ത് നടുത്തൊടി നൂറുദ്ദീൻ-റാബിയ ദമ്പതിമാരുടെ മൂത്ത മകനാണ്. പൂന്താനം സ്വദേശിയായ സ്വാദിഖ് അലിക്ക് പൊളിറ്റിക്കൽ സയൻസിലും വേങ്ങര കണ്ണമംഗലം സ്വദേശിയായ നാസിഹിന് സോഷ്യോളജിയിലും നെറ്റ് ലഭിച്ചു. സ്വാദിഖ് അലി പാറമ്മൽ മൂസ-ആസ്യ ദമ്പതിമാരുടെ മകനും നാസിഹ് തോട്ടുങ്ങൽ അബ്ദുന്നാസിർ-സ്വഫിയ്യ ദമ്പതിമാരുടെ മകനുമാണ്.
ഒന്നാംക്ലാസ് മുതൽ മൂന്നുപേരും പഠിച്ചത് മഅദിനിയിലായിരുന്നു. പിന്നീട് മുർഷിദ് പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നാണ് പിജി പഠനം പൂർത്തിയാക്കിയത്. സ്വാദിഖ് അദനിയും നാസിഹ് അദനിയും കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യഭ്യാസം വഴിയാണ് പി.ജി. പൂർത്തിയാക്കിയത്. മൂവരേയും മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അഭിനന്ദിച്ചു. പരിമിതികളെ മറികടന്നുള്ള പോരാട്ട വിജയം മറ്റുള്ളവർക്ക് കൂടി മാതൃകയാണെന്ന് കാണിച്ചു കൊടുക്കയാണ് ഇവർ.
Discussion about this post