പാലക്കാട്: ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിന്റെ പേരിലാണ് ഭീഷണി. ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാന്‍ ഭീഷണി മുഴക്കിയെന്നാണ് പരാതി.
ഇതിനിടെ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീര്‍ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 34 ആയി.
ശ്രീനിവാസന്‍ കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ അമീര്‍ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു. ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.