കൊച്ചി: കോതമംഗലത്ത് പറക്കും തളിക എന്ന ചിത്രത്തിലെ രംഗങ്ങൾ അനുകരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കല്ല്യാണ ഓട്ടം നടത്തിയ സംഭവത്തിൽ ഡ്രൈവറുടെ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ജോയിന്റ് ആർടിഒ ഷോയ് വർഗീസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് ആണ് നടപടി സ്വീകരിച്ചത്.
ആറ് വർഷത്തെ പ്രണയം പൂവണിഞ്ഞു; 83 കാരിയായ പോളണ്ടുകാരിയും 28കാരനായ പാകിസ്താനി യുവാവും വിവാഹിതരായി
ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതിൽ തന്റെ ശ്രദ്ധക്കുറവുണ്ടായെന്നും ഡ്രൈവർ വിശദീകരിച്ചു. ഡ്രൈവറുടെ വിശദീകരണത്തിൽ തൃപ്തിരകരമല്ലെന്ന വിലയിരുത്തലിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ഡ്രൈവറുടെ ജാഗ്രത കുറവെന്നാണ് ആർടിഒ ഷോയി വർഗീസ് പറഞ്ഞത്. കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ എത്തി കോതമംഗലം ജോയിന്റ് ആർടിഒ ഷോയ് വർഗീസ്, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ അജിത് കുമാർ എന്നിവർ ബസ് പരിശോധിച്ച് സംഭവത്തിൽ കേസ് എടുക്കുകയായിരുന്നു.
മരച്ചില്ലകൾ ഉപയോഗിച്ച് ബസിന് ചുറ്റും അപകടകരമാം വിദമായിരുന്നു അലങ്കാരം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. കെഎസ്ആർടിസി എന്നത് മറച്ച് താമരാക്ഷൻപിള്ള എന്ന് പേരിലാരുന്നു യാത്ര ചെയ്തത്.