കാഞ്ഞങ്ങാട്: ഇത്തവണ പ്രചാരണ ബോർഡുകളും ബാനറുകളും സ്ഥാപിക്കാതെ രോഗികളെ സഹായിക്കാനുള്ള അതിയാമ്പൂർ പാർക്കോ ക്ലബിലെ ബ്രസീൽ ഫാൻസുകാരുടെ തീരുമാനം ശ്രദ്ധേയമാകുന്നു. പ്രചാരണ ബോർഡും മറ്റും സ്ഥാപിക്കുന്നില്ലെങ്കിലും പതിവ് പിരിവുണ്ടാകും. ഈ തുക നിർധനരായ രോഗികൾക്കാണ് കൈമാറുന്നത്.
അർബുദ ബാധിതൻ്റെ ജീവിത പ്രതിസന്ധിയിൽ കണ്ണ് നിറഞ്ഞു; വായ്പാ ബാധ്യതകൾ അടച്ച് തീർത്ത് ബാങ്ക് ജീവനക്കാർ
ആദ്യഘട്ടമായി കിട്ടിയ പണംകൊണ്ട് രോഗികൾക്ക് ഊന്നിനടക്കാനുള്ള ‘വാക്കർ’ കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു. റോഡരികിലും മൈതാനത്തിന്റെ മൂലയിലുമെല്ലാം ഉയർത്തുന്ന പ്രചാരണ ബോർഡുകൾക്ക് വലിയ തുകയാണ് ഓരോ ലോകകപ്പ് ഫുട്ബോൾ കാലത്തും ഈ ഫാൻസ് ഗ്രൂപ്പ് ചെലവിടുന്നത്. ഇത്തവണ ആവേശം മനസ്സിലും വാക്കിലും മതിയെന്നും അതിനായി പണമിറക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിൽ അംഗങ്ങൾ എത്തിച്ചേരുകയായിരുന്നു.
നിർധന രോഗികളെ സഹായിക്കാനും കിറ്റുകളെത്തിക്കാനുമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്ന ക്ലബാണ് പാർക്കോ. ഞായറാഴ്ച ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകൻ പ്രിയേഷ് കാഞ്ഞങ്ങാടിന് ഉപകരണം ഏറ്റുവാങ്ങി. ചിത്രം സോഷ്യൽമീഡിയയിലും വൈറലാണ്.
Discussion about this post