മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. ഇല്ലാത്ത പണിയെടുപ്പിച്ച ശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ വില പിടിപ്പുള്ള മൊബൈലും പേഴ്‌സും കവര്‍ന്നു. മലപ്പുറം ജില്ലയിലാണ് സംഭവം.
ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു യുവാക്കളെ ജോലിയുണ്ടെന്ന് പറഞ്ഞ് ഒരു യുവാവ് ഓട്ടോയില്‍ കയറ്റി ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷമായിരുന്നു കവര്‍ച്ച. രാമപുരത്തെ ഉടമയില്ലാത്ത ഒരു വീട്ടിലാണ് ഇയാള്‍ തൊഴിലാളികളെ എത്തിച്ചത്.
അവിടെ ഇല്ലാത്ത പണിയെടുപ്പിച്ച ശേഷം തൊഴിലാളികളുടെ പണവും പേഴ്‌സും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. മക്കരപ്പറമ്പ് ടൗണില്‍ നിന്നാണ് ജോലി ഉണ്ടെന്ന് പറഞ്ഞ് മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള രാമപുരത്ത് എത്തിക്കുന്നത്. രണ്ട് മണിക്കൂറോളം പണിയെടുപ്പിച്ചു.
മുകളിലത്തെ നിലയിലേക്ക് പറഞ്ഞയച്ചതിന് ശേഷമാണ് ഇവര്‍ താഴെ വച്ചുപോയ ബാഗില്‍ നിന്ന് പണവും പേഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നത്. സംഭവം കണ്ട നാട്ടുകാര്‍ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വീടിന്റെ ഉടമ ഫിറോസ് ബാബു പോലീസില്‍ പരാതി നല്‍കി.
ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് വീട്ടുടമ പറയുന്നു. മൂന്ന് വര്‍ഷമായി ഒഴിഞ്ഞു കിടന്ന സ്ഥലത്തെത്തിച്ചാണ് കബളിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post