കണ്ണൂര്‍: കാല്‍വഴുതി മരത്തില്‍ നിന്നും വീണ് യുവാവിന് നാല്‍പ്പത്തിയേഴുകാരന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്.
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഫ്‌ലക്‌സ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബ്രസീല്‍ ആരാധകനായ നിതീഷ് ഫ്‌ലക്‌സ് കെട്ടുന്നതിനായാണ് മരത്തില്‍ കയറിയത്.
ഇതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കാല്‍വഴുതി നിലത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.