നെടുങ്കണ്ടം: കാൻസർ രോഗികളെ കുറിച്ചും അവരുടെ ദുരിതങ്ങളെയും കുറിച്ച് അറിഞ്ഞ നാൾ മുതലാണ് 5-ാം ക്ലാസുകാരനായ ജഗൻ തന്റെ മുടിയെ പരിപാലിച്ചു തുടങ്ങിയത്. മറ്റുള്ളവരുടെ കണ്ണിൽ ഫ്രീക്കൻ, ചെക്കൻ ചെറുതിലെ തുടങ്ങി വേഷം കെട്ടാൻ എന്നുള്ള പരിഹാസങ്ങൾ ഉയർന്നപ്പോഴും നെടുങ്കണ്ടം യു.പി. സകൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജഗൻ പി.ഹരികുമാർ മൗനം പാലിച്ചു.
മകന്റെ നന്മ മനസിനെ കുറിച്ച് അറിഞ്ഞ മാതാപിതാക്കളും ജഗന് പിന്തുണ നൽകുകയും ചെയ്തിരുന്നുയ ഇപ്പോൾ 10 മാസത്തോളം നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ചു നൽകിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിഞ്ഞുപോകുമെന്നും മുടി നീട്ടി വളർത്തി രോഗികൾക്ക് നൽകാം എന്നറിഞ്ഞതോടെയാണ് ജഗൻ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്.
മുടി വളർത്താൻ മാതാപിതാക്കൾക്കൊപ്പം സ്കൂളിലെ അധ്യാപകരോടും അനുമതി വാങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ് രോഗികൾക്കായി ജഗൻ മുടി മുറിച്ച് നൽകിയത്. കട്ടപ്പനയിലെ കാൻസർ സെന്ററിലേക്കാണ് മുടി അയച്ച് നൽകിയത്. നെടുങ്കണ്ടം പുതിയ വീട്ടിൽ ഹരികുമാറാണ് പിതാവ്. മാതാവ് ശ്രീവിദ്യ. സഹോദരി ജാൻവി ഹരികുമാർ. അന്ന് പരിഹസിച്ചവർ ഈ കൊച്ചുകുട്ടിയുടെ നന്മ നിറഞ്ഞ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ.
Discussion about this post