കാക്കനാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാക്കനാട് കുഴിക്കാട്ടുമൂല കൈവലാത്ത് വീട്ടില്‍ മുനീര്‍ അഹമ്മദാണ് (40) അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ സുമയ്യ (34) മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഒക്ടോബര്‍ 29-ന് രാവിലെ എട്ടരയോടെയാണ് സുമയ്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യത്.
തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ചേര്‍ന്ന് സുമയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 75 ശതമാനം പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടര്‍ന്ന ഇവര്‍ കഴിഞ്ഞ ദിവസം മരിച്ചു.
പൊള്ളലേറ്റ ദിവസത്തിന് തൊട്ടുമുന്‍പത്തെ ദിവസം ഭര്‍ത്താവുമായി വീട്ടില്‍ വാക്കേറ്റം നടന്നിരുന്നു. ഈ വഴക്കിനെ തുടര്‍ന്നാണ് സുമയ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ഇതേത്തുടര്‍ന്നാണ് മുനീറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.