ആ ആറു വയസ്സുകാരന് ഇനിയുള്ള ജീവിതത്തിൽ ഈ സമൂഹത്തോട് ഭീതി മാത്രമേ ഉണ്ടാകൂ, ഒരു ഭിത്തിയിൽ പോലും അല്പനേരം ചാരിനിൽക്കാൻ അവൻ ഇനി ഭയപ്പെടും; ശ്രീജിത്ത് പണിക്കർ

Sreejith Panickar | bignewslive

തിരുവനന്തപുരം: നിർത്തിയിട്ട കാറിനരികിൽ ചാരി നിന്നതിന്റെ പേരിൽ ആറ് വയസുകാരനെ ചവിട്ടി മാറ്റിയ യുവാവിന്റെ മനഃസാക്ഷിക്ക് നിരക്കാത്ത പ്രവർത്തി കേരളം ഒന്നടങ്കം കണ്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം രൂക്ഷമായതോടെ സംഭവത്തിൽ യുവാവിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ; പണം വാങ്ങുന്നത് ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികളിൽ നിന്ന്!

സംഭവത്തിൽ ആദ്യം കേസെടുക്കാതെ വിട്ടയച്ച പോലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്കിലൂടെയാണ് ശ്രീജിത്ത് പണിക്കരുടെ വിമർശനം. കൂടാതെ, ആ ആറു വയസ്സുകാരന് ഇനിയുള്ള ജീവിതത്തിൽ ഈ സമൂഹത്തോട് ഭീതി മാത്രമേ ഉണ്ടാകൂ, ഒരു ഭിത്തിയിൽ പോലും അല്പനേരം ചാരിനിൽക്കാൻ അവൻ ഇനി ഭയപ്പെടുമെന്നും ശ്രീജിത്ത് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കണ്ണൂരിൽ കാറിൽ ചാരിയ ആറു വയസ്സുകാരനെ ചവിട്ടിമാറ്റിയ ദൃശ്യങ്ങൾ വേദനയോടെയല്ലാതെ കാണാൻ കഴിയില്ല. അതുചെയ്ത ക്രിമിനലിനെ പൊലീസ് വിളിച്ചുവരുത്തി വിട്ടയച്ചെന്ന വാർത്ത നൽകുന്നത് വേദനയല്ല, രോഷമാണ്. ഇതിനാണോ പൊലീസ്? സർക്കാർ നിയമസഹായം നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനമൊക്കെ കോമഡിയാണ്. ആദിവാസിയായ മധുവിന്റെയും, ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിക്കപ്പെട്ട പെൺകുട്ടിയുടെയും ബന്ധുക്കൾക്ക് ലഭിച്ച സർക്കാർ സഹായമൊക്കെ നമ്മൾ കാണുന്നതാണല്ലോ.

മറ്റുള്ളവരിൽ നിന്നുള്ള മോശമായ പെരുമാറ്റം കുട്ടികൾക്ക് ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ആ ആറു വയസ്സുകാരന് തുടർന്നുള്ള ജീവിതത്തിൽ ഈ സമൂഹത്തോട് ഭീതി മാത്രമേ ഉണ്ടാകൂ. കാർ പോയിട്ട്, ഒരു ഭിത്തിയിൽ പോലും അല്പനേരം ചാരിനിൽക്കാൻ അവൻ ഇനി ഭയപ്പെടും. കുട്ടികൾ നിഷ്‌കളങ്കരും, ലോകപരിചയം കുറഞ്ഞവരും, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയാത്തവരും ആയതിനാൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സമൂഹത്തിന്റെ ചുമതല മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ദീർഘകാലത്തെ ജയിൽ ശിക്ഷ ഉറപ്പുവരുത്തണം. ക്രൂരമായ പീഡനങ്ങൾക്ക് വധശിക്ഷ തന്നെ നൽകണം. ശിക്ഷാരീതികൾ മറ്റുള്ളവർക്കുള്ള താക്കീതായി പൊതുസമൂഹത്തിന് ബോധ്യപ്പെടുകകൂടി വേണം.

നീതി നിർവഹിക്കാൻ നിയമം മൂലം ചുമതലപ്പെട്ട പൊലീസുകാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയിട്ടുണ്ടെങ്കിൽ കുറ്റവാളിക്ക് കിട്ടുന്ന അതേ ശിക്ഷതന്നെയോ അതിനു മുകളിലുള്ള ശിക്ഷയോ അവർക്കും നൽകണം. വേലി വിളയെ സംരക്ഷിക്കാനുള്ളതാണ്, സംഹരിക്കാനുള്ളതല്ല.

Exit mobile version