പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ; പണം വാങ്ങുന്നത് ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികളിൽ നിന്ന്!

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഷാജി മാത്യുവാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം.

യാത്രക്കാരുമായുള്ള സർവീസിനിടെ ഡീസൽ തീർന്നു; പെരുവഴിയിലായി സ്വകാര്യ ബസ്, വൻ ഗതാഗതക്കുരുക്ക്, ബസിനെതിരെ കേസ്

ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്നാണ് ഷാജി മാത്യു കൈക്കൂലി വാങ്ങിയിരുന്നത്. തുടർന്ന് ഡോക്ടർക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപയും വിജിലൻസ് കണ്ടെടുക്കയും ചെയ്തു.

തുമ്പമൺ സ്വദേശിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഇയാളിൽ നിന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായത്. പരാതിക്കാരന്റെ പിതാവിന്റെ നേത്ര ശസ്ത്രക്രിയ നടത്തിയതിനാണ് ഷാജി മാത്യു പണം ആവശ്യപ്പെട്ടത്. പ്രതിയെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Exit mobile version