കൊല്ലം: ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കൊല്ലത്താണ് അപകടം. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ഗോപകുമാര്‍ സംഭവസ്ഥലത്ത് വെച്ചും മകള്‍ ചികിത്സയില്‍ കഴിയവെയുമാണ് മരിച്ചത്.
പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗൗരിയെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
ഗോപകുമാര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗൗരിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഗൗരിയും മരണത്തിന് കീഴടങ്ങി. അപകടകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ബൈക്കിന്റെ പിന്നില്‍ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളം ഇവരെ വലിച്ചുകൊണ്ടുപോയി. ലോറി ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടായതായി മോട്ടോര്‍ വാഹനവകുപ്പും പോലീസും വ്യക്തമാക്കി.അപകടം കണ്ട ഞെട്ടലില്‍ നിന്നും നാട് ഇതുവരെ മുക്തരായിട്ടില്ല.