കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ യുവാവ് ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ നടപടി മനുഷ്യത്വം മരവിച്ച ക്രൂരതയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം. ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, ഈ മനുഷ്യത്വമാണ് നാട് ഉയര്‍ത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാന്‍ കഴിയുന്നതല്ലെന്നും മനസില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇത്തരം ചെയ്തികള്‍ക്കെതിരെ നാടാകെ പ്രതിഷേധമുയരണമെന്ന് എംവി ജയരാജന്‍ ആവശ്യപ്പെട്ടു.
‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്ന് സുഖത്തിനായ് വരേണ’മെന്നാണ് നാം പഠിച്ചത്. എന്നാല്‍ ചിലര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്.’
‘ഒരിവീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം. ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, ഈ മനുഷ്യത്വമാണ് നാട് ഉയര്‍ത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാന്‍ കഴിയുന്നതല്ല, മനസ്സില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ നാടാകെ പ്രതിഷേധമുയരണം.’- എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കുട്ടിയെ ചവിട്ടി വീഴ്ത്തി കാറുടമ പോയപ്പോള്‍ സാരമായി പരിക്കേറ്റ കുട്ടിയും മാതാവും കരഞ്ഞുകൊണ്ട് റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ, അതുവഴി പോയ സിപിഐഎം തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാനുമായ സഖാവ് ഹസ്സന്‍ കുട്ടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താനും തയ്യാറായത്. ഇത് മാതൃകാപരമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച രാത്രിയോടെയാണ് രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്ക് മര്‍ദനമേറ്റത്. കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പ്രതിയായ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി.