തൃശ്ശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞ സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ(64) സംസ്കാരം നാളെ വൈകീട്ട് നടക്കും. ബ്രിട്ടോയുടെ ഭാര്യ സീന കൊല്‍ക്കത്തയിലാണ് ഇവര്‍ ഇന്ന് വൈകീട്ട് എത്തിച്ചേരും. നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ബ്രിട്ടോയുടെ മൃതദേഹം.
നാളെ രാവിലെ ഏഴ് മണിയോടെ ബ്രിട്ടോയുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ട് പോകും. തുടര്‍ന്ന് വടുതലയിലെ വീട്ടിലും എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം വൈകിട്ടോടെ മൃതദേഹം സംസ്കരിക്കും. തന്റെ പുസ്ക രചനയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലായിരുന്നു അദ്ദേഹം.
Discussion about this post